Thursday, April 12, 2012

വിദ്യാര്‍ത്ഥി, വാള്യം - 7, ലക്കം 1,ജനുവരി 2012

  

പുരുഷമേല്‍ക്കോയ്മ ബോധങ്ങള്‍ ചോദ്യം ചെയ്യപ്പെടട്ടെ!

(നിലപാട്)

സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന അടിച്ചമര്‍ത്തലിന്റെ കഥയാണ് സ്ത്രീ സമൂഹത്തിന് പറയാനുള്ളത്. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതുമുതല്‍ ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലും തുടങ്ങിയെന്നു നമുക്കറിയാം. വിവിധ വര്‍ഗ്ഗസമൂഹങ്ങളിലൂടെ സമൂഹം വികസിക്കുന്തോറും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും പുതിയ രൂപങ്ങളും മാനങ്ങളും കൈവന്നുവെന്നുമാത്രമല്ല അവയുടെ അളവും കൂടി. വളരെ വിലകുറഞ്ഞ അദ്ധ്വാനമെന്നനിലയില്‍ അവളെ അധികമധികം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതിനനുസരിച്ചുള്ള ബോധനിര്‍മ്മാണ പ്രക്രിയയും ആരംഭിച്ചു. മതവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രചട്ടക്കൂടുകള്‍ രൂപപ്പെടുത്തി.
 Read More....
 

1. വിദ്യാധനം സര്‍വധനാല്‍ നിയന്ത്രിതം!! 
(വിദ്യാഭ്യാസം)
വേണു ഗോപാല്‍ 

രാഷ്ട്രീയത്തിനും സാമൂഹിക സേവനത്തിനും അവര്‍ക്ക് അതിമഹത്തായ ഒരു സങ്കല്‍പം ഉണ്ടായിരുന്നു, വളരെ മൂല്യവത്തായ ഒരു സങ്കല്‍പം. ക്രമേണ ക്രമേണ ഈ മൂല്യബോധം ജീവിതത്തില്‍ നിന്നു തീര്‍ത്തും അപ്രത്യക്ഷമായതോടെ നമ്മുടെ ജീവിതത്തിലെ സകല മേഖലകളും തകരുവാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനം ആണ് നാം ഇന്ന് കാണുന്ന നീറുന്ന ദുരവസ്ഥകള്‍. ഈ ദുരവസ്ഥകള്‍ ഇന്ന് ഓരോ കുടുംബത്തിലും കുടുംബ ബന്ധങ്ങളിലും സുഹൃദ് ബന്ധങ്ങളിലും ഗുരു ശിഷ്യ ബന്ധങ്ങളിലും ഇന്ന് വളരെ ആഴത്തില്‍ തന്നെ മുറിവേല്പിച്ചു കഴിഞ്ഞു. അതിന്റെ പരിണതിയെന്നോണം ഉരുത്തിരിഞ്ഞു വന്ന അവസ്ഥകള്‍ ആണ് ഇന്ന് നമ്മില്‍ പ്രതിഫലിക്കുന്നത്.  Read More....





2. മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...
(കവര്‍ സ്റ്റോറി)
ദിവ്യ ദിവാകരന്‍ 


ആണിനും പെണ്ണിനും തമ്മിലുള്ള ഇടപെടലിനും ബന്ധം ഉണ്ടാക്കുന്നതിനും വിവാഹം നിര്‍ബന്ധം എന്ന പൊതു ബോധത്തില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രചിന്തയുടെ ഭാഗമായി വ്യക്തി എന്ന നിലയില്‍ ആണിനും പെണ്ണിനും തീരുമാനമെടുക്കാന്‍ കഴിയുമ്പോഴാണ് അവര്‍, സാമൂഹിക മൂല്യങ്ങളെ ധിക്കരിക്കുകയും പരസ്പരസമ്മതം മാത്രം കണക്കിലെടുത്ത് യാതൊരു ഉപാധികളുമില്ലാതെ ജീവിക്കുന്നതും ഇതു നമ്മുടെ സദാചാരസമൂഹത്തിനു നേരെ വെല്ലുവിളി ഉയരുന്നതും. Read More....


 

3. കൈകഴുകാന്‍ നമുക്കാവുമോ ?
(കവര്‍ സ്റ്റോറി)
അപര്‍ണ ശശിധരന്‍ 


എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് രാത്രി യാത്ര സുരക്ഷിതമല്ലാത്തത്? സ്ത്രീകള്‍ക്ക് രാത്രി യാത്ര പ്രശ്നരഹിതമാകണമെങ്കില്‍ സ്ത്രീകള്‍  രാത്രി സഞ്ചരിച്ചേ പറ്റൂ. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പ്രതികരിക്കാനും ചങ്കൂറ്റം കാണിക്കണം. ഒരു പുരുഷന്‍ പൊതുസ്ഥലത്ത് വെച്ചു ഉപദ്രവിച്ചാല്‍ പോലും മിണ്ടാതിരുന്നു സഹിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ചിലര്‍ അതിനു പറയുന്ന ന്യായം അവരെ പ്രകൊപിപ്പിക്കണ്ട എന്ന് കരുതിയാണ് എന്നാണ്‌. പക്ഷെ അവരെ പ്രകൊപിപ്പിക്കാതിരിക്കാന്‍ പ്രതികരിക്കാതിരിക്കുന്നത് അവര്‍ക്ക് ഒരു പ്രോത്സാഹനമാവും എന്ന് ഈ സ്ത്രീകള്‍ മനസ്സിലാക്കുന്നില്ല. Read More..




4. ആലിയ മാഗ്ദ: ശരീരം പ്രതിഷേധ ഭാഷയാകുമ്പോള്‍
(കവര്‍ സ്റ്റോറി)
 ഷഫീക്ക് എച്ച്

അതെ സുഹൃത്തുക്കളെ, ആലിയ തന്റെ ശരീരത്തെ മറയേതുമില്ലാതെ പൊതുജനസമക്ഷം കൊണ്ടു വന്നത് ഇവിടുത്തെ പുരുഷ കേസരികള്‍ക്ക് കണ്ടാനന്ദിച്ച് വികാര പുളകിതരാകാനല്ല. മറിച്ച് പൊള്ളാനാണ്. കാലങ്ങളായി ഉറഞ്ഞുകൂടിയ പുരുഷ മേധാവിത്വത്തിന്, പൗരോഹിത്യത്തിന്, പൊതുജനബോധമെന്ന ഭരണവര്‍ഗ ബോധത്തിന് കടുത്ത പ്രഹരം നല്‍കാന്‍ വേണ്ടിയാണ് തന്റെ ശരീരത്തെ ഏതു ഭാഷയെക്കാളും മൂര്‍ച്ചയേറിയ ആയുധമാക്കി ആലിയ തൊടുത്തുവിട്ടത്. കാലങ്ങളായി പുരുഷാധിപത്യത്തിന്റെ തടവില്‍ കിടക്കുന്ന സ്ത്രീശരീരത്തിന്റെ, മനസ്സിന്റെ, വികാരങ്ങളുടെ, വിചാരങ്ങളുടെ, വ്യക്തിത്വത്തിന്റെ, ബൗദ്ധികതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണവള്‍ തന്റെ തുണി പറിച്ചെറിഞ്ഞത്. ഇനിയുള്ള പോരാട്ട വീഥിയില്‍ പതറാതെ കുതിക്കുന്നതിന് കാലുകളെ വിപ്ലവത്തിന്റെ ചുവപ്പണിയിച്ചത്. Read More..