Tuesday, May 14, 2013

വാള്യം 7. ലക്കം 2, ഏപ്രില്‍ 2012


  

സമരങ്ങളുടെ വസന്ദത്തിന് ഐക്യദാര്‍ഢ്യം

(നിലപാട്)


വിളപ്പില്‍ശാല സമരത്തില്‍ അതിന്റെ അലയൊലി നമ്മള്‍ കണ്ടതാണ്. അവിടെ സമരം ജനങ്ങളുടെ ഉത്സവമായി പരിണമിക്കുകയായിരന്നു. ബി.ഒ.ടി ടോള്‍പിരിവെനെതിരായി പാലിയക്കര നടക്കുന്ന സമരം, ലാലൂരില്‍ മാലിന്യ പ്രശ്‌നത്തിനെതിരായി നടന്നു വരുന്ന സമരം ഞെളിയമ്പറമ്പ്, കൂടംകുളം എന്നിവിടങ്ങളില്‍ നടടന്നുവരുന്ന സമരങ്ങള്‍ നഴ്‌സ്മാരുടെ സമരം എന്നുവേണ്ട എല്ലാ ദിക്കിലും ജനദ്രോഹ നടപടികള്‍ക്കെതിരായി ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്നതും അവയ്ക്ക് രൗദ്രഭാവം കൈവരുന്നുവെന്നതും ഒരേസമയം ഭരണാധികാരികള്‍ക്കും നിലവിലെ ചൂഷണവ്യവസ്ഥയ്ക്കും ഉള്‍ക്കിടിലങ്ങള്‍ സമ്മനിക്കുമ്പോള്‍ വിപ്ലവ പക്ഷത്തിന് പ്രതീക്ഷയും ഊര്‍ജ്ജവും സമ്മാനിക്കുന്നു. കേരളത്തില്‍ ഉയര്‍ന്നു വരുന്ന സമരങ്ങളുടെ വസന്ദത്തിന് വിദ്യാര്‍ത്ഥിമാസിക ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
 Read More....
 

1. രക്ഷിക്കപ്പെടുമോ, ക്രിസ്തുവഴി പിണറായി ബ്രാന്റ് കമ്മ്യൂണിസം?
ഉമേഷ് ബാബു കെ സി


ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി രക്ഷിക്കാന്‍ യേശുക്രിസ്തു വരില്ലെന്നതിന്, കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ക്രിസ്തീയതയുടെയും നൂറ്ററുപത് വര്‍ഷത്തെ
കമ്മ്യൂണിസത്തിന്റെയും യഥാര്‍ത്ഥമായ ചരിത്രം സാക്ഷ്യം നല്കുന്നുണ്ട്. അതിന് ഒരേയൊരു കാരണമാണുള്ളത് - യേശുക്രിസ്തു ഒരു മതത്തിലവസാനിക്കുന്ന വിമോചന
ലക്ഷ്യമാണ്. കമ്മ്യൂണിസം, പക്ഷെ, അതല്ല.2.ടെഡ് ലൈന്‍ 

എ. സജീവ്കുമാര്‍
(കഥ)


ഞാനൊരു കൈക്കൂലിക്കാരനൊന്നുമല്ല, വരുന്നവരുടെ സന്തോഷത്തിന് അവര്‍ നല്‍കുന്ന ചിലത് വാങ്ങുന്നതില്‍ തെറ്റില്ലെന്നാണ് മറ്റു പലരേയും പോലെ ഞാന്‍ കരുതിയത്.
സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ ദിവാകരന് ലോണ്‍ കിട്ടില്ല. 4 ദിവസം നടത്തിച്ച് ഇല്ലായെന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഞാന്‍ ചെയ്യുന്നത് തന്നെയാണെന്ന് നാട്ടുകാരുടെ അഭിപ്രായം. കിറ്റിയുടെ കടിയിലൂടെ പൈസ വാങ്ങാതെ സര്‍ട്ടിഫിക്കറ്റ് എഴുതികൊടുക്കേണ്ടി വന്നു.  Read More....


 

3. സോണി സോറി, ഭരണകൂടം നിങ്ങളെ ബലാല്‍ സംഗം ചെയ്തു


ഷഫീക്ക് എച്ച് 
 (കവര്‍ സ്റ്റോറി)
' എന്നോട് ചില പേപ്പറുകളില്‍ ഒപ്പിടാന്‍ പറഞ്ഞു. ചിലത് എഴുതാനും. ഞാന്‍ നിരാകരിച്ചപ്പോള്‍ പരുഷമായ ഭാഷയില്‍ എന്നോട് നിര്‍ബന്ധിച്ചു. ഞാനപ്പോഴും നിരാകരിച്ചു. അപ്പോള്‍ അവര്‍ എന്റെ കാലുകളില്‍ ഇലക്ട്രിക്ക് കറണ്ട് വെച്ച് ഷോക്കടിപ്പിച്ചു. Read More..
4. ജുഗല്‍ 'ബന്ധി'
(വര)
 ദിലീപ് കീഴൂര്‍

5 . ചാവേറുകളായി എരിഞ്ഞടങ്ങുന്ന മാസ്‌റ്റേഴ്‌സ്
(സിനിമ)
 മുബിന്‍ പുലിപ്പാറ


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ, മാസ്‌റ്റേഴ്‌സ് എന്ന ജോജി ആന്റണി ചിത്രം കണ്ടപ്പോള്‍ അങ്ങനെ തോന്നിപ്പോയി . ഹൈ വോള്‍ടേജ് ധര്‍മ്മികരോക്ഷം വമിക്കുന്ന ഒരു സിനിമ കണ്ടാല്‍ ഉത്തേജനം ലഭിക്കുമെങ്കില്‍ സിനിമ കണ്ട കാശു ലാഭം. എന്നാല്‍ സിനിമയില്‍നിന്ന് കാല്‍പ്പനികതയെ മാറ്റിനിര്‍ത്തിയാല്‍ സിനിമ ചെയ്യുന്ന ഫലം തികച്ചും നെഗറ്റീവായ ചില അംശങ്ങള്‍ ഉണ്ടെന്നു കാണാന്‍ കഴിയും. മാത്രമല്ല തമിഴര്‍ എന്നേ ഉപേക്ഷിച്ച മെലോഡ്രാമയും വൈകാരികമായ സന്ദര്‍ഭങ്ങളും പഴയ രജനികാന്ത് പടങ്ങളേ ഓര്‍മ്മിപ്പിക്കും. Read More..6. കവിതകള്‍ 
     പച്ച നിറമുള്ള ഭൂതം  ജംഷിദ് ഇരമംഗലം Read More..
     നിധിന്റെ കവിത     നിധിന്‍ ശ്രീനിവാസ്   Read More..
     ഉറുമ്പുകള്‍               ജലീല്‍ വേങ്ങേരി       Read More..
Thursday, April 12, 2012

വിദ്യാര്‍ത്ഥി, വാള്യം - 7, ലക്കം 1,ജനുവരി 2012

  

പുരുഷമേല്‍ക്കോയ്മ ബോധങ്ങള്‍ ചോദ്യം ചെയ്യപ്പെടട്ടെ!

(നിലപാട്)

സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന അടിച്ചമര്‍ത്തലിന്റെ കഥയാണ് സ്ത്രീ സമൂഹത്തിന് പറയാനുള്ളത്. സമൂഹം വര്‍ഗങ്ങളായി വിഭജിക്കപ്പെട്ടതുമുതല്‍ ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലും തുടങ്ങിയെന്നു നമുക്കറിയാം. വിവിധ വര്‍ഗ്ഗസമൂഹങ്ങളിലൂടെ സമൂഹം വികസിക്കുന്തോറും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും പുതിയ രൂപങ്ങളും മാനങ്ങളും കൈവന്നുവെന്നുമാത്രമല്ല അവയുടെ അളവും കൂടി. വളരെ വിലകുറഞ്ഞ അദ്ധ്വാനമെന്നനിലയില്‍ അവളെ അധികമധികം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അതിനനുസരിച്ചുള്ള ബോധനിര്‍മ്മാണ പ്രക്രിയയും ആരംഭിച്ചു. മതവും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഇത്തരത്തിലുള്ള പ്രത്യയശാസ്ത്രചട്ടക്കൂടുകള്‍ രൂപപ്പെടുത്തി.
 Read More....
 

1. വിദ്യാധനം സര്‍വധനാല്‍ നിയന്ത്രിതം!! 
(വിദ്യാഭ്യാസം)
വേണു ഗോപാല്‍ 

രാഷ്ട്രീയത്തിനും സാമൂഹിക സേവനത്തിനും അവര്‍ക്ക് അതിമഹത്തായ ഒരു സങ്കല്‍പം ഉണ്ടായിരുന്നു, വളരെ മൂല്യവത്തായ ഒരു സങ്കല്‍പം. ക്രമേണ ക്രമേണ ഈ മൂല്യബോധം ജീവിതത്തില്‍ നിന്നു തീര്‍ത്തും അപ്രത്യക്ഷമായതോടെ നമ്മുടെ ജീവിതത്തിലെ സകല മേഖലകളും തകരുവാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനം ആണ് നാം ഇന്ന് കാണുന്ന നീറുന്ന ദുരവസ്ഥകള്‍. ഈ ദുരവസ്ഥകള്‍ ഇന്ന് ഓരോ കുടുംബത്തിലും കുടുംബ ബന്ധങ്ങളിലും സുഹൃദ് ബന്ധങ്ങളിലും ഗുരു ശിഷ്യ ബന്ധങ്ങളിലും ഇന്ന് വളരെ ആഴത്തില്‍ തന്നെ മുറിവേല്പിച്ചു കഴിഞ്ഞു. അതിന്റെ പരിണതിയെന്നോണം ഉരുത്തിരിഞ്ഞു വന്ന അവസ്ഥകള്‍ ആണ് ഇന്ന് നമ്മില്‍ പ്രതിഫലിക്കുന്നത്.  Read More....

2. മാര്യേജ് സര്‍ട്ടിഫിക്കറ്റുണ്ടോ കൈയ്യില്‍? ഒന്നു ജീവിക്കാന്‍...
(കവര്‍ സ്റ്റോറി)
ദിവ്യ ദിവാകരന്‍ 


ആണിനും പെണ്ണിനും തമ്മിലുള്ള ഇടപെടലിനും ബന്ധം ഉണ്ടാക്കുന്നതിനും വിവാഹം നിര്‍ബന്ധം എന്ന പൊതു ബോധത്തില്‍ നിന്നും വ്യത്യസ്തമായി സ്വതന്ത്രചിന്തയുടെ ഭാഗമായി വ്യക്തി എന്ന നിലയില്‍ ആണിനും പെണ്ണിനും തീരുമാനമെടുക്കാന്‍ കഴിയുമ്പോഴാണ് അവര്‍, സാമൂഹിക മൂല്യങ്ങളെ ധിക്കരിക്കുകയും പരസ്പരസമ്മതം മാത്രം കണക്കിലെടുത്ത് യാതൊരു ഉപാധികളുമില്ലാതെ ജീവിക്കുന്നതും ഇതു നമ്മുടെ സദാചാരസമൂഹത്തിനു നേരെ വെല്ലുവിളി ഉയരുന്നതും. Read More....


 

3. കൈകഴുകാന്‍ നമുക്കാവുമോ ?
(കവര്‍ സ്റ്റോറി)
അപര്‍ണ ശശിധരന്‍ 


എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് രാത്രി യാത്ര സുരക്ഷിതമല്ലാത്തത്? സ്ത്രീകള്‍ക്ക് രാത്രി യാത്ര പ്രശ്നരഹിതമാകണമെങ്കില്‍ സ്ത്രീകള്‍  രാത്രി സഞ്ചരിച്ചേ പറ്റൂ. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പ്രതികരിക്കാനും ചങ്കൂറ്റം കാണിക്കണം. ഒരു പുരുഷന്‍ പൊതുസ്ഥലത്ത് വെച്ചു ഉപദ്രവിച്ചാല്‍ പോലും മിണ്ടാതിരുന്നു സഹിക്കുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. ചിലര്‍ അതിനു പറയുന്ന ന്യായം അവരെ പ്രകൊപിപ്പിക്കണ്ട എന്ന് കരുതിയാണ് എന്നാണ്‌. പക്ഷെ അവരെ പ്രകൊപിപ്പിക്കാതിരിക്കാന്‍ പ്രതികരിക്കാതിരിക്കുന്നത് അവര്‍ക്ക് ഒരു പ്രോത്സാഹനമാവും എന്ന് ഈ സ്ത്രീകള്‍ മനസ്സിലാക്കുന്നില്ല. Read More..
4. ആലിയ മാഗ്ദ: ശരീരം പ്രതിഷേധ ഭാഷയാകുമ്പോള്‍
(കവര്‍ സ്റ്റോറി)
 ഷഫീക്ക് എച്ച്

അതെ സുഹൃത്തുക്കളെ, ആലിയ തന്റെ ശരീരത്തെ മറയേതുമില്ലാതെ പൊതുജനസമക്ഷം കൊണ്ടു വന്നത് ഇവിടുത്തെ പുരുഷ കേസരികള്‍ക്ക് കണ്ടാനന്ദിച്ച് വികാര പുളകിതരാകാനല്ല. മറിച്ച് പൊള്ളാനാണ്. കാലങ്ങളായി ഉറഞ്ഞുകൂടിയ പുരുഷ മേധാവിത്വത്തിന്, പൗരോഹിത്യത്തിന്, പൊതുജനബോധമെന്ന ഭരണവര്‍ഗ ബോധത്തിന് കടുത്ത പ്രഹരം നല്‍കാന്‍ വേണ്ടിയാണ് തന്റെ ശരീരത്തെ ഏതു ഭാഷയെക്കാളും മൂര്‍ച്ചയേറിയ ആയുധമാക്കി ആലിയ തൊടുത്തുവിട്ടത്. കാലങ്ങളായി പുരുഷാധിപത്യത്തിന്റെ തടവില്‍ കിടക്കുന്ന സ്ത്രീശരീരത്തിന്റെ, മനസ്സിന്റെ, വികാരങ്ങളുടെ, വിചാരങ്ങളുടെ, വ്യക്തിത്വത്തിന്റെ, ബൗദ്ധികതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണവള്‍ തന്റെ തുണി പറിച്ചെറിഞ്ഞത്. ഇനിയുള്ള പോരാട്ട വീഥിയില്‍ പതറാതെ കുതിക്കുന്നതിന് കാലുകളെ വിപ്ലവത്തിന്റെ ചുവപ്പണിയിച്ചത്. Read More..
Tuesday, January 10, 2012

വിദ്യാര്‍ത്ഥി, വാള്യം - 6, ലക്കം 1,സെപ്റ്റംബര്‍-ഒക്ടോബര്‍ 2011

 

ഒബാമയുടെ വാക്കും അയ്യരുടെ കോഡും 

 (നിലപാട്)

 ഷഫീക്ക് എച്ച്.

ഷഫീക്ക് എച്ച്
 

ഒബാമയുടെ വാക്കുകളാണ് കൃഷ്ണ അയ്യര്‍ക്ക് വന്നു ചേര്‍ന്നത് എന്നത് ആശ്ചര്യജനകമാണ്. ലോകകജനതയെ കൊള്ളയടിക്കുന്ന, ചൂഷണം ചെയ്യുന്ന, സൈനികവും സാമ്പത്തികവുമായി കടന്നാക്രമിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ വാക്കുകളെങ്ങനെ കൃഷ്ണ അയ്യര്‍ക്കു വന്നുചേര്‍ന്നു എന്നു ചോദിച്ചാല്‍ 'അതാണ് മുതലാളിത്തം' എന്നു പറയേണ്ടി വരും. ഇന്നതിനു കൂടുവിട്ട് കൂടുമാറാനുള്ള തന്ത്രം കൈവന്നിരിക്കുന്നു. 

Read more..

 

 

 

 

വിദ്യാഭ്യാസ കച്ചവടത്തിന്റെ വിധിന്യായങ്ങള്‍ 

മൃദുല ഗോപിനാഥ്

 

ഇന്നിന്റെ സാമ്പത്തിക വ്യവസ്ഥയുടെ യുക്തിയും സ്വകാര്യ വല്‍കരണമെന്ന സിദ്ധാന്തവും സ്വകാര്യ ഉന്നത വിദ്യാഭ്യാസത്തിന്റെ കടന്നുവരവിലേക്കും അവയുടെ സ്ഥാപനത്തിലേക്കും വഴിതെളിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയിലൂടെയും വികാസത്തിലൂടെയും ഒരു മാന്യമായ അധിക നികുതി ഉണ്ടാക്കാന്‍ രാജ്യത്തിനു കഴിയും എന്നതാണ് കോടതികളുടെ മറ്റൊരു കണ്ടെത്തല്‍. ഇന്ന് ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തുന്നതിനുള്ള പൂര്‍ണ്ണമായ അധികാരം സ്വകാര്യ മാനേജുമെന്റുകള്‍ക്ക് വിട്ടുകൊടുത്തിരിക്കുന്നു.  Read more.. 

 

 

 

 

രണട് കവിതകള്‍ 

ജീവന്‍ 

ഞാന്‍ ദേശാഭിമാനിയല്ല !
ഞാന്‍ സ്‌നേഹിക്കുന്നില്ല
ചരിത്രക്ലാസ്സുകളില്‍ കണ്ടു മറന്ന
ആ ഭൂപടങ്ങളെ
ഞാന്‍ സ്‌നേഹിക്കുന്നില്ല
Read More..

 

 

 

 

സ്ത്രീ സഞ്ചരിക്കുന്നതിന് പുരുഷ സമ്മതം എന്തിന്?

 ദിവ്യ ദിവാകരന്‍

എന്നാല്‍ പോലും ഈ പൊതു സമൂഹത്തിന്റെ 'സംരക്ഷിത വലയ' ത്തിനുള്ളില്‍  ആണ് സ്ത്രീയുടെ ജീവിതം. അവള്‍  ആരോടൊക്കെ ചങ്ങാത്തം  കൂടുന്നു? , എവിടെയൊക്കെ പോകുന്നു? എന്തിനാണ് പോകുന്നത് ? എപ്പോഴാണ് തിരികെ വരുന്നത്? എന്നിങ്ങനെ ചോദ്യങ്ങള്‍ നീണ്ടുനീണ്ടു പോകുന്നു. വിവാഹം കഴിഞ്ഞാലോ പിന്നെ സൗഹൃദങ്ങള്‍ ചുരുക്കിക്കൊള്ളണം. പിന്നീട് ഭര്‍ത്താവുണ്ട്, സംരക്ഷിക്കുവാനും എല്ലാ അവശ്യങ്ങളും നിറവേറ്റിത്തരാനും. ഇങ്ങനെ അടിമപ്പെടലിന്റേയും അനുസരണപ്പെടലിന്റെയും ലോകമാണ് സ്ത്രീയ്ക്കു മുന്നില്‍ പൊതു സമൂഹം നിര്‍മ്മിച്ചു വെച്ചിരിക്കുന്നത്.  Read More..

 


Monday, October 3, 2011

വിദ്യാര്‍ത്ഥി, വാള്യം - 5, ലക്കം 1, ആഗസ്റ്റ് 2011


ഉള്ളിലുള്ളത്

1.  നിലപാട് 
Read More..


2.  ഒരു വിശദീകരണം
ചിത്രഭാനു 
Read More..

  
3.  ശ്രീപത്മനാഭാ... 
അപ്പൂട്ടന്‍  

ഇതില്‍ കയ്യിട്ടാല്‍ വെവരമറിയും, ആത്മാഹുതി നടത്തും, ഒലത്തിക്കളയും എന്നിങ്ങിനെ പല ഭീഷണികളും നിലവിലുണ്ട്. പട്ടിണിക്കാരുടെ, ഭിക്ഷക്കാരുടെ നീണ്ടനിര ഓരോ അമ്പലത്തിലും കാണാം (അല്പം ബിസിനസ് കൂടി ഇവിടെയുണ്ടെന്നത് സത്യം), അവരെ പരിഗണിക്കാതെ സ്വര്‍ണക്കൊടിമരവും മേല്‍ക്കൂരയും പണിത് പുനഃ പ്രതിഷ്ഠയ്ക്ക് വേറെ പണപ്പിരിവ് നടത്തി ധനാഢ്യരായി ഇരിക്കുകയാണ് മിക്ക ദൈവങ്ങളും. Read More..  

4. ജൂണ്‍ 5
വി.സി.അഭിലാഷ്‌ 
 Read more..
 
5.  കടല്‍ വിമാനങ്ങളില്‍ മിനാഅമീരി 
റോഷ്നി സ്വപ്ന 
 

 എനിക്ക് കാഴ്ച മങ്ങുന്നു ആമീര്‍ .....
മീനാക്ഷി നേര്‍ത്ത ശബ്ദത്തില്‍ ഞരങ്ങി ദൂരക്ക് അവ്യക്തമായിപ്പടരുന്ന കാഹളങ്ങളുടെ കാഴ്ചകളിലേക്കവള്‍ നിറഞ്ഞ കണ്ണുകള്‍ തുരത്തി. ആമീറിന് മീനാക്ഷിയെ ഒരു തൂവല്‍ക്കൊതുമ്പുപോലെ കുടഞ്ഞുകളയണമെന്നു തോന്നി. മിനാ അമീരി നേര്‍ത്തു നേര്‍ത്തു വരുന്ന ഒരു സ്വരം മാത്രമായി മാറി. അവളുടെ നെറ്റിയിലെ ചുവന്ന പൊട്ട് അയാളെ രക്തത്തെക്കുറിച്ചുള്ള ഓര്‍മ്മകലിലേക്കു തള്ളി.Read More..6.  നിഴല്‍ 
ബെറ്റ്‌സണ്‍
Read More..